മൈനാ​ഗപ്പള്ളി കാർ അപകടം: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്.
kollam Mynagappally car accident: Sreekutty granted bail
മൈനാ​ഗപ്പള്ളി കാർ അപകടം: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
Updated on

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. ശ്രീക്കുട്ടിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കാര്‍ കുഞ്ഞുമോളുടെ ദേഹത്തു കൂടി കയറ്റിയിറക്കാന്‍ ശ്രീക്കുട്ടി ഒരു പ്രേരണയും നല്‍കിയിട്ടില്ലെന്ന് പ്രതിഭാഗവും വാദിച്ചു. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു. കോടതിയുടെ ആവശ്യപ്രകാരം പൊലീസ് നേരത്തെ കേസ് ഡയറി ഹാജരാക്കിയിരുന്നു. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്.

സെപ്റ്റംബര്‍ 15 നാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ അപകടത്തെത്തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ് കാര്‍ കയറി മരിക്കുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന അജ്മല്‍ ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾ‌ക്കെതിരെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അജ്മലിന്‍റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Trending

No stories found.

Latest News

No stories found.