വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഏറ്റെടുത്ത് വീട്ടുകാർ; തിരിച്ചടിയിൽ വിദ്യാർഥിനിക്ക് പരുക്ക്

കഴിഞ്ഞദിവസം വിദ്യാർഥികൾ തമ്മിൽ വയലിലും റോഡിലുമായി ഏറ്റുട്ടിയിരുന്നു
വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഏറ്റെടുത്ത് വീട്ടുകാർ; തിരിച്ചടിയിൽ വിദ്യാർഥിനിക്ക് പരുക്ക്
Updated on

താമരശേരി: താമരശേരി കോരങ്ങാട് സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥിയെ ഒരു സംഘം വിദ്യാർ‌ഥികൾ മദിച്ച സംഭവത്തിനു പിന്നാലെ തിരിച്ചടിച്ച് മർദനമേറ്റ വിദ്യാർഥിയുടെ കുടുംബവും നാട്ടുകാരും. മർദിച്ച വിദ്യാർഥികളെ തിരിച്ചടിച്ചാണ് പകരം വീട്ടിയത്.

സ്കൂളിനു സമീപത്തെ കടയിൽവെച്ചായിരുന്നു സംഭവം. ഇതിനിടെ കടയിൽ എത്തിയ വിദ്യാർഥിനിക്ക് പരുക്കേറ്റു. സംഘർഷത്തിനിടെ തലയിടിച്ചുവീണാണ് പരുക്കേറ്റത്.

കഴിഞ്ഞദിവസം വിദ്യാർഥികൾ തമ്മിൽ വയലിലും റോഡിലുമായി ഏറ്റുട്ടിയിരുന്നു. ഇതിന്‍റെ തുടർച്ചയയാണ് ഇന്ന് ട്യൂഷൻ കഴിഞ്ഞ ഇറങ്ങിയ വിദ്യാർഥികളെ കഴിഞ്ഞദിവസം മർദനമേറ്റ വിദ്യാർഥികളുടെ ബന്ധുക്കൾ മർദിച്ചത്.

Trending

No stories found.

Latest News

No stories found.