ശരീരത്തിലാകെ 23 മുറിവുകൾ; വന്ദനയുടെ കൊലപാതകത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

മുതുകിലും തലയിലുമേറ്റ കുത്തുകളുമാണ് മരണത്തിനു കാരണമായത്.
ശരീരത്തിലാകെ 23 മുറിവുകൾ; വന്ദനയുടെ കൊലപാതകത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്
Updated on

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് റിപ്പോർട്ട്.

മുതുകിലും തലയിലുമേറ്റ കുത്തുകളുമാണ് മരണത്തിനു കാരണമായത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഏറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ശേഷം ഇയാളെ ആംബുലന്‍സിൽ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്കു കൊണ്ടുപോയി.

ഇതിനിടെ വന്ദനയുടെ കൊലപാതകത്തിൽ നിലപാട് മാറ്റി പൊലീസ് എഫ്ഐആർ. പ്രതി ആദ്യം കുത്തിയത് ഡോ. വന്ദന ദാസിനെയാണ് എന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. പിന്തുടർന്നെത്തി യാതൊരു പ്രകോപനവുമില്ലാതെ വന്ദനയെ കുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ, സന്ദീപിന്‍റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നായിരുന്നു പൊലീസ് തന്നെ നേരത്തെ പറഞ്ഞിരുന്നത്. സാക്ഷികളുടെ മൊഴിയും സമാനമായിരുന്നു.

Trending

No stories found.

Latest News

No stories found.