തൃശൂരിലും കൊല്ലത്തുമുള്ള ആകാശപാത പദ്ധതിക്ക് കോട്ടയത്ത് മാത്രം പ്രതിസന്ധി നേരിടുന്നത് കോട്ടയത്തിന്റെ എംഎൽഎ യുഡിഎഫുകാരനായതുകൊണ്ട്; രമേശ് ചെന്നിത്തല

ശാസ്ത്രീയമായും സാങ്കേതികമായും ഉള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്
kottayam sky walk ramsesh chennithala kottayam
രമേശ് ചെന്നിത്തല|തിരുവഞ്ചൂർ രാധാകൃഷ്ണൻ| മാണി സി. കാപ്പൻ
Updated on

കോട്ടയം: തൃശൂരിലും കൊല്ലത്തും ഉള്ള ആകാശപാത പദ്ധതി നിർമാണത്തിന് കോട്ടയത്ത് മാത്രം പ്രതിസന്ധി നേരിടുന്നത് കോട്ടയത്തിന്റെ എംഎൽഎ യുഡിഎഫുകാരൻ ആയതുകൊണ്ടാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. യു.ഡി.എഫ് എം.എൽ.എ മാരോട് സർക്കാരിന് ചിറ്റമ്മ നയമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ നിർമാണം പൂർത്തീകരിക്കാത്ത ആകാശപ്പാതയ്ക്ക് സമീപം കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകാശപാത പൊളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയമായും സാങ്കേതികമായും ഉള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. സർക്കാർ മാറി എന്നതുകൊണ്ട് പദ്ധതി വേണ്ട എന്ന് വയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എം.എൽ.എമാരുടെ വീട്ടിലേക്കല്ല, മുഖ്യമന്ത്രിയുടെ വസതി യിലേക്കാണ് സമരം നടത്തേണ്ടതെന്നും ഇതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണം മുമ്പ് ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് , അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി. കാപ്പൻ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.