'ക്യാമ്പസിൽ പരസ്യ സ്നേഹപ്രകടനം പാടില്ല'; വിചിത്ര സർക്കുലർ പുറത്തിറക്കി കോഴിക്കോട് എൻഐടി

എന്നാൽ ലോ​കം പ്ര​ണ​യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഫെ​ബ്രു​വ​രി 14 'പ​ശു ആ​ലിം​ഗ​ന ദി​ന'​മാ​യി ആ​ച​രി​ക്കാ​ൻ കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡി​ന്‍റെ അ​ഭ്യ​ർ​ഥ​ന
'ക്യാമ്പസിൽ പരസ്യ സ്നേഹപ്രകടനം പാടില്ല'; വിചിത്ര സർക്കുലർ പുറത്തിറക്കി കോഴിക്കോട് എൻഐടി
Updated on

കോഴിക്കോട്: വാലന്‍റൈയിൻസ് ഡേ പ്രമാണിച്ച് വിചിത്ര സർക്കുലർ ഇറക്കി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( എൻഐടി). ക്യാമ്പസിൽ എവിടെയും പരസ്യമായ സ്നേഹ പ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡൻസ് ഡീൻ ഡോ. ജികെ രജനികാന്ത് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. 

മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നും പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ ലംഘിക്കുന്ന വിദ്യാർഥികൾക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. 

എന്നാൽ ലോ​കം പ്ര​ണ​യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഫെ​ബ്രു​വ​രി 14 'പ​ശു ആ​ലിം​ഗ​ന ദി​ന'​മാ​യി ആ​ച​രി​ക്കാ​ൻ കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡി​ന്‍റെ അ​ഭ്യ​ർ​ഥ​ന. മൃ​ഗ​ങ്ങ​ളോ​ടു​ള്ള അ​നു​ക​മ്പ വ​ള​ര്‍ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ഒ​രു ദി​നം ആ​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്രം ന​ല്‍കു​ന്ന വി​ശ​ദീ​ക​ര​ണം. ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ​ ന​ട്ടെ​ല്ലാ​ണ് പ​ശു. പാ​ശ്ചാ​ത്യ സം​സ്‌​കാ​ര​ത്തി​ന്‍റെ അ​തി​പ്ര​സ​രം ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലു​ണ്ടെ​ന്നും മൃ​ഗ സം​ര​ക്ഷ​ണ ബോ​ര്‍ഡ് പറയുന്നു. കേ​ന്ദ്ര മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ്  ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ഈ സർക്കുലർ പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമായിരുന്നു. ട്രോളുകൾക്ക് മാറ്റുകൂട്ടി മന്ത്രി വി ശിവൻ കുട്ടിയും എത്തി. ‘‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്‍റെ സൈറൺ മുഴങ്ങുന്നത് പോലെ...’’ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.  നേരത്തെ ചില സംഘടനകൾ വാലന്‍റൈയിൻസ് ഡേ ആഘോഷത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു അവരുടെ നിലപാട്.

Trending

No stories found.

Latest News

No stories found.