കോഴിക്കോട് - വയനാട് കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവച്ചു

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
Kozhikode - Wayanad KSRTC services temporarily suspended
കോഴിക്കോട് - വയനാട് കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവച്ചുfile image
Updated on

കോഴിക്കോട്: വയനാട്ടിൽ വൻ ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തി വച്ചു. പൊലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

വയനാട്ടിലെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ചു പോയി. ഇത് സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സഹായം തേടിയിരിക്കുകയാണ്.

മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 33 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും ഒറ്റപ്പെട്ടു.

Trending

No stories found.

Latest News

No stories found.