കോൺഗ്രസ് നേതാവ് കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത‍്യം
Congress leader K.P. Kunhikannan passed away
കെ.പി. കുഞ്ഞിക്കണ്ണൻ
Updated on

കാസർക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.പി. കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത‍്യം. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ നാലിനാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ വെച്ച് അപകടത്തിൽപ്പെടുന്നത്.

അപകടത്തെ തുടർന്ന് വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ആരോഗ‍്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്‍റിലേറ്ററിലായിരുന്നു.

1987 ലെ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കുഞ്ഞിക്കണ്ണൻ കേരള നിയമസഭയിൽ എത്തിയത്. കാസർക്കോട് ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്‍റ് കൂടിയായിരുന്നു അദേഹം. കേരഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.