പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടും: മന്ത്രി കൃഷ്ണൻകുട്ടി

പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കും
kseb plans to increase Electricity tariff during peak hours
പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടും: മന്ത്രി കൃഷ്ണൻകുട്ടിRepresentative image
Updated on

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി രാത്രിക്കാലത്തെ നിരക്ക് വര്‍ധിപ്പിക്കാനും പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.

പകൽസമയത്ത് വൈദ്യുതി ഉപയോഗം കുറവാണെന്നും രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം വീടുകളിലും നിലവിൽ സ്മാര്‍ട്ട് മീറ്ററുകളായെന്നും അതുകൊണ്ട് ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കൃത്യമായി കണക്കാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ ആണവനിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. ഇത് സര്‍ക്കാരിന്‍റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കൂ. ആണവനിലയം സംസ്ഥാനത്തിന് പുറത്തു സ്ഥാപിച്ചാലും കേരളത്തിനു വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.