ആക്രമണം നേരിടുന്ന ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പു വരുത്തും; കെഎസ്ഇബി

ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് തങ്ങളുടെ ഭീമമായ ചികിത്സാ ചെലവുകളും വ്യവഹാരച്ചെലവുകളും സ്വയം വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്
kseb to bear treatment and legal expenses of staff members in the events of attacks from public shaduy
ആക്രമണം നേരിടുന്ന ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പു വരുത്തുമെന്ന് കെഎസ്ഇബി
Updated on

തിരുവനന്തപുരം: കൃത്യനിര്‍വ്വഹണത്തിനിടെ പൊതുജനങ്ങളില്‍ നിന്ന് ആക്രമണം നേരിടുന്ന ജീവനക്കാര്‍ക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും കെഎസ്ഇബി ഉറപ്പുവരുത്തും. ജീവനക്കാര്‍ക്കെതിരെ ശാരീരികവും മാനസികവുമായ അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം കഴിഞ്ഞ വര്‍ഷം മാത്രം ഫീല്‍ഡ് ജീവനക്കാര്‍ക്കെതിരെ ഇരുപതിലേറെ ആക്രമണങ്ങളുണ്ടായി.

ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് തങ്ങളുടെ ഭീമമായ ചികിത്സാ ചെലവുകളും വ്യവഹാരച്ചെലവുകളും സ്വയം വഹിക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. കൃത്യമായ ജോലി സമയം പോലും നോക്കാതെ രാവും പകലും പ്രകൃതിക്ഷോഭമുള്‍പ്പെടെ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് കെഎസ്ഇബി ഫീല്‍ഡ് ജീവനക്കാര്‍. അതിക്രമങ്ങള്‍ക്കിരയാകുന്ന ജീവനക്കാര്‍ക്ക് പരിക്ക് സാരമല്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലും മാരകമാണെങ്കില്‍ ജില്ലയിലെ സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ ഉറപ്പാക്കും. ചികിത്സയുടെ എല്ലാ ചെലവും കെഎസ്ഇബി വഹിക്കും. കോടതി വ്യവഹാരങ്ങളില്‍ ആവശ്യമെങ്കില്‍ മുതിര്‍ന്ന അഭിഭാഷകരുടെ സേവനവും ഉറപ്പാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.