ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിൽപ്പെട്ടു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് കിസ്‌സൺ കോർണറിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് അപകടം നടന്നത്.
ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിൽപ്പെട്ടു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി ദമ്പതികൾക്ക് ദാരുണാന്ത്യം
Updated on

കോഴിക്കോട് : നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽനിന്നു വീണ ദമ്പതികളുടെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി. ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കിസ്‌സൺ കോർണറിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് അപകടം നടന്നത്.

കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൻ്റെ ഡിവൈഡറിൽ തട്ടിയ ബൈക്ക്, പിന്നാലെ വന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് വീഴുകയും ബസ് ഇവർക്കു മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.