അടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 12 പേർക്ക് പരുക്ക്

കായംകുളത്തുനിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്
അടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 12 പേർക്ക് പരുക്ക്
Updated on

പത്തനംതിട്ട: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്‌ടറും ഉൾപ്പെടെ 12 പേർക്ക് പരുക്കേറ്റു.

കായംകുളത്തുനിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ മുൻവശം പൂർണാമയും തകർന്നു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Trending

No stories found.

Latest News

No stories found.