കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കണ്ടക്‌ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നു ബസ്. ഇതിനിടെ യുവതിയെ കണ്ടക്‌ടറുടെ സീറ്റിൽ വിളിച്ചിരുത്തിയാണ് അതിക്രമം. ആലുവയിൽ വെച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.