കെഎസ്ആർടിസി ഓടിക്കുന്നതിനിടെ നെഞ്ചുവേദന; ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി, ഡ്രൈവർ മരിച്ചു

യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പരീത് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കുകയായിരുന്നു
കെഎസ്ആർടിസി ഓടിക്കുന്നതിനിടെ നെഞ്ചുവേദന; ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി, ഡ്രൈവർ മരിച്ചു
Updated on

ആലപ്പുഴ: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് (49) ആണു മരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പരീത് ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്.

കുഴഞ്ഞു വീണ ഇദ്ദേഹത്തെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. നിഷയാണ് പരീതിന്റെ ഭാര്യ. മക്കൾ: മെഹ്‌റൂഫ്, മെഹ്ഫിർ.

Trending

No stories found.

Latest News

No stories found.