കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാൻ കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്‌കൂൾ സംരംഭം വൻ വിജയമായ സാഹചര്യത്തിൽ കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നു
KSRTC driving schools to be widened കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ എണ്ണം കൂട്ടും
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ എണ്ണം കൂട്ടും
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്‌കൂൾ സംരംഭം വൻ വിജയമായ സാഹചര്യത്തിൽ കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ തീരുമാനം. പരിശീലന ഗ്രൗണ്ട് സജ്ജമാക്കുന്നതിനായി എംഎൽഎ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.

സംസ്ഥാന വ്യാപകമായി ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആർടിസി സ്വീകരിച്ചു. തിരുവനന്തപുരം സ്റ്റാഫ് ട്രെയ്നിങ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ശാസ്ത്രീയമായി ഡ്രൈവിങ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിങ് പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം.

വനിതകൾക്ക് ട്രെയിനിം‌ങ് നൽകുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇൻസ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഫീസ് നിരക്കിൽ ഇളവ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. മിതമായ നിരക്കിൽ ഏറ്റവും മികച്ച പ്രായോഗിക പരിശീലനമാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ നൽകുന്നത്.

തിരുവനന്തപുരം സ്റ്റാഫ് ട്രെയ്നിങ് കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 182 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനുള്ള പരിശീലനം കൂടി ഉൾപ്പെടുത്തി.

കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോർ വാഹനവകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്‌കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി 11 യൂണിറ്റുകളിൽ ഡ്രൈവിങ് സ്‌കൂൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.