വ്യാജ സർട്ടിഫിക്കറ്റ് കേസ്: 'മടങ്ങി വരൂ സഖാവേ' പോസ്റ്ററുകളുമായി കെഎസ് യു

ജൂൺ 12 മുതൽ 15 വരെ കേരളത്തിലെ എല്ലാ ക്യാംപസുകളിലും ജില്ലാ കേന്ദ്രങ്ങളിലും നോട്ടീസ് പതിപ്പിക്കും
വ്യാജ സർട്ടിഫിക്കറ്റ് കേസ്: 'മടങ്ങി വരൂ സഖാവേ' പോസ്റ്ററുകളുമായി കെഎസ് യു
Updated on

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രതിഷേധവുമായി കെ എസ് യു. മടങ്ങി വരൂ സഖാവേ! എന്നെഴുതിയ ലുക്ക് ഔട്ട് നോട്ടീസുകളുമായാണ് പ്രതിഷേധം.

ജൂൺ 12 മുതൽ 15 വരെ കേരളത്തിലെ എല്ലാ ക്യാംപസുകളിലും ജില്ലാ കേന്ദ്രങ്ങളിലും നോട്ടീസ് പതിപ്പിക്കുമെന്ന് കെഎസ് യു അറിയിച്ചു. പൊലീസിന്‍റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് ക്യാംപയിനെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഗളി പൊലീസ് വിദ്യയുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വിദ്യ എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നും വ്യാജ സർട്ടിഫിക്കറ്റിന്‍റെ ഒറിജിനൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.