അന്‍വറിന്‍റെ രാഷ്ട്രീയ പാർട്ടിയിലേക്കില്ല; പി.വി. അൻവറിനെ തള്ളി കെ.ടി. ജലീൽ

ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുകയും പൊതുപ്രവർത്തനം തുടരുകയും ചെയ്യും
Not to Anvar's political party; jaleel rejects anvar
കെ.ടി. ജലീൽ
Updated on

മലപ്പുറം: പി.വി. അൻവർ എംഎൽഎയെ തള്ളി കെ.ടി. ജലീൽ. അൻവറിന്‍റെ രാഷ്ട്രീയ പാർട്ടിയിലേക്കില്ലെന്നും വിയോജിപ്പുള്ള കാര‍്യം അദേഹത്തെ അറിയിക്കുമെന്നും ജലീൽ മാധ‍്യമങ്ങളോട് പറഞ്ഞു.

' അൻവറുമായിട്ടുള്ള സൗഹൃദം നിലനിൽക്കും പക്ഷേ അദേഹത്തിന്‍റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ അദേഹം ശ്രമിക്കുന്നുണ്ടെങ്കിൽ അതിനോട് ശക്തമായി വിയോജിക്കും. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുകയും പൊതുപ്രവർത്തനം തുടരുകയും ചെയ്യും.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ അൻവർ പറഞ്ഞ കാര‍്യം എതിരാളികൾ പോലും ഉന്നയിക്കാത്തതാണ്. മറ്റെന്തെങ്കിലും രാഷ്ട്രീയ വിമർശനം അദേഹത്തിനെതിരെ ഉണ്ടായേക്കാം. അദേഹത്തിന് ആർഎസ്എസ് ബന്ധമുണ്ടെന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. പൊലീസ് സേന മൊത്തം പ്രശ്നമാണെന്ന അഭിപ്രായമില്ല. ഇടതുപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഉള്ളത്. സിപിഎം കാണിച്ച സ്നേഹവായ്പിന് നന്ദി' ജലീൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.