കുന്നത്തുനാട്ടിലെ പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കും: പി.വി. ശ്രീനിജിൻ എംഎൽഎ

പഠന പാഠ്യേതര രംഗത്ത് വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഇതിനായി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു
കുന്നത്തുനാട്ടിലെ പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കും: പി.വി. ശ്രീനിജിൻ എംഎൽഎ
Updated on

കോലഞ്ചേരി: കുന്നത്തുനാട്ടിലെ പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി സർക്കാർ നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം വലമ്പൂർ ഗവ.യു പി.സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠന പാഠ്യേതര രംഗത്ത് വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഇതിനായി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള ജില്ല പ്രൊജക്ട് കോർഡിനേറ്റർ ബിനോയി.കെ.ജോസഫ് പദ്ധതി വിശദീകരിച്ചു.

ഗ്രാമപഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, എ.ഇ.ഒ.ടി.ശ്രീകല, ബി.പി.സി.ഡാൽമിയ തങ്കപ്പൻ, പി.ടി.എ പ്രസിഡൻ്റ് എം എം ഷെമീർ, എസ്.എം.സി. ചെയർമാൻ വി.ആർ.രാഗേഷ്, ഇ.കെ.ബാലകൃഷ്ണൻ നായർ, തമ്പി ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ടി.പി പത്രോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.ആശാ മോൾ നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി സ്റ്റാർസ് പാർക്ക്, പ്രീ പ്രൈമറി ക്ലാസ് സജ്ജീകരണങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.പി വി.ശ്രീനിജിൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് സമഗ്രശിക്ഷ കേരളയുടെ പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ നേരിട്ട് ശമ്പളം/ഹോണറേറിയം നൽകുന്ന അധ്യാപകരുള്ള 168 അംഗീകൃത പ്രീ പ്രൈമറി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സ്കൂൾ വികാസ മേഖലകളിൽ ശേഷികൾ ഉറപ്പാക്കാൻ പര്യാപ്തമായ പ്രവർത്തന ഇടങ്ങൾ സജ്ജീകരിക്കുന്നതിന് വേണ്ടിയാണ് വർണക്കൂടാരം പദ്ധതിയിൽപെടുത്തി സമഗ്ര ശിക്ഷാ കേരള തുക അനുവദിച്ചിട്ടുള്ളത്. ഇങ്ങനെ തിരഞ്ഞെടുത്ത സ്കൂളുകളുടെ പട്ടികയിലാണ് വലമ്പൂർ ഗവ.യു.പി.സ്കൂളും ഇടം പിടിച്ചത്.

Trending

No stories found.

Latest News

No stories found.