ലൈഫ് മിഷൻ അടിയന്തര പ്രമേയം; മുഖ്യമന്ത്രിക്കെതിരായ കുഴൽനാടന്‍റെ പരാമർശങ്ങൾ സഭരേഖകളിൽ നിന്നും ഒഴിവാക്കി

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടിയെന്നാണ് വിശദീകരണം
ലൈഫ് മിഷൻ അടിയന്തര പ്രമേയം; മുഖ്യമന്ത്രിക്കെതിരായ കുഴൽനാടന്‍റെ പരാമർശങ്ങൾ സഭരേഖകളിൽ നിന്നും ഒഴിവാക്കി
Updated on

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലെ എംഎൽഎ മാത്യു കുഴൽനാടന്‍റെ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെക്കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗമാണ് സഭ രേഖകളിൽ നിന്ന് മാറ്റിയത്.

കൂടാതെ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന് പരാമർശിക്കുന്ന ഭാഗവും സഭയിൽ റിമാൻഡ് റിപ്പോർട്ട് വായിക്കുന്ന ഭാഗവുമാണ് രേഖയിൽ നിന്ന് ഒഴിവാക്കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടിയെന്നാണ് വിശദീകരണം.

Trending

No stories found.

Latest News

No stories found.