പാലക്കാട്: കനത്ത മഴയിൽ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. കല്ലമ്പുഴയിൽ വലിയ തോതിൽ ജല നിരപ്പ് ഉയർന്നു. ഇതേ തുടർന്നാണ ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ആശങ്ക ഉയർന്നത്. പ്രദേശത്ത് 2 മണിക്കൂറോളം നിർത്താതെ മഴ തുടരുകയാണെന്നാണ് വിവരം.
പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തത്തി പരിശോധിക്കുകയാണ്. പ്രദേശത്ത് ആൾ താമസമില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശ വാസികൾ പുഴയിൽ ഇറങ്ങരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.