കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം

തെക്കിലിൽ മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ചുപോയി
landslides on national highway traffic restrictions imposed kasargod
കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ
Updated on

പൊയിനാച്ചി: കനത്ത മഴയിൽ കാസർഗോഡ് ദേശീയപാതയിൽ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപാതയുടെ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ചട്ടഞ്ചാൽ-ചെർക്കള ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

കാസർഗോഡേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ചട്ടഞ്ചാലിൽ നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. തെക്കിലിൽ മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ചുപോയി. ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. താഴെ വലിയ കുഴിയായതിനാല്‍ ഇതിലൂടെ വലിയവാഹനങ്ങള്‍ പോകുന്നത് അപകടമാണ്.

Trending

No stories found.

Latest News

No stories found.