ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി എൽഡിഎഫ്

എൽഡിഎഫ് വയനാട് പാർലമെന്‍റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്
Shrine and religious symbols were used for propaganda; LDF has filed a complaint against Priyanka Gandhi before the Election Commission
ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി എൽഡിഎഫ്
Updated on

കൽപറ്റ: ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച് വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി എൽഡിഎഫ്. എൽഡിഎഫ് വയനാട് പാർലമെന്‍റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. വയനാട്ടിലെ ക്രൈസ്തവ ദേവാലയമായ പള്ളിക്കുന്ന് പള്ളിയിൽ കഴിഞ്ഞ മാസം ഒക്‌ടോബർ10ന് പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തിയിരുന്നു.

പള്ളിക്കുന്ന് പള്ളിയിൽ സന്ദർശനത്തിനെത്തിയ പ്രിയങ്ക വൈദികരുടെ സാന്നിധ‍്യത്തിൽ പ്രാർഥന നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും പകർത്തി തെരഞ്ഞെടുപ്പ് പ്രാചാരണത്തിനായി ഉപയോഗിച്ചെന്നും ദേവാലയത്തിൽ വച്ച് പ്രിയങ്ക വോട്ട് അഭ‍്യർഥിച്ചെന്നുമാണ് എൽഡിഎഫിന്‍റെ പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നതെന്നും എൽഡിഎഫ് ആരോപിച്ചു.

Trending

No stories found.

Latest News

No stories found.