ഭരണപക്ഷം മര്യാദ കാണിക്കണം; സഭയിൽ പൊട്ടിത്തെറിച്ച് സ്പീക്കര്‍

കറുത്ത വസ്ത്രം ധരിച്ചവരെ അറസ്റ്റുചെയ്തതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോഴായിരുന്നു ഭരണ പക്ഷത്തിന്‍റെ പ്രതിഷേധം
ഭരണപക്ഷം മര്യാദ കാണിക്കണം; സഭയിൽ പൊട്ടിത്തെറിച്ച് സ്പീക്കര്‍
Updated on

തിരുവനന്തപുരം: നിയമസഭ‍യിൽ ഭരണപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് സ്പീക്കർ എഎൻ ഷംസീർ. പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിക്കുന്നതിനിടെ ഭരണ പക്ഷം ബഹളം വച്ചതാണ് സ്പീക്കറെ ചെടിപ്പിച്ചത്. മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്നു. ഭരണപക്ഷം ആ മര്യാദ കാണിക്കണമെന്നും ബഹളമുണ്ടാക്കരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷത്തെ ഭയമായതിനാലാണ് ഭരണപക്ഷം സംസാരിക്കാൻ അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചവരെ അറസ്റ്റുചെയ്തതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോഴായിരുന്നു ഭരണ പക്ഷത്തിന്‍റെ പ്രതിഷേധം.

അതേസമയം, കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്‍റെ മലയാളം പരിഭാഷയാണ് കേരളത്തിലേതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിട്ടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമേ ഉള്ളു എന്നും അദ്ദേഹം പരിഹസിച്ചു. എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം

Trending

No stories found.

Latest News

No stories found.