വിവാദ ഫോൺ സംഭാഷണം; പത്തനംതിട്ട എസ്പി സുജിത്ത് ദാസ് അവധിയിൽ

എഡിജിപി അജിത്കുമാറിനെതിരെ പി.വി. അൻവറിന്‍റെ പുതിയ ആരോപണം
Kerala police
വിവാദ ഫോൺ സംഭാഷണം; പത്തനംതിട്ട എസ്പി സുജിത്ത് ദാസ് അവധിയിൽ
Updated on

പത്തനംതിട്ട: പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത്ത് ദാസ് അവധിയിൽ. മൂന്ന് ദിവസത്തെ അവധിയാണെടുത്തിരിക്കുന്നത്. വിശദീകരണം നൽകാനായി എസ്പി സുജിത് ദാസ് തിരുവനന്തപുരത്തെത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെ കാണാൻ ശ്രമിച്ചെങ്കിലും അനുമതി നൽകാതെ തിരിച്ചയക്കുകയായിരുന്നു.

സുജിത്ദാസിനെതിരേ വകുപ്പു തല അന്വേഷണവും നടപടിയും വരുമെന്നാണ് സൂചന. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയോ സ്ഥലംമാറ്റുകയോ ചെയ്യാനാണ് സാധ്യത. സുജിത്ത് ദാസും പി.വി. അൻവറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത് ആഭ്യന്തര വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം, തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഡിജിപി അജിത് കുമാറിനെ ലക്ഷ്യമിട്ട് പുതിയ ആരോപണവുമായി നിലമ്പൂര്‍ പി.വി. അന്‍വര്‍ എംഎല്‍എ രംഗത്തിറങ്ങി. താരതമ്യേന ജൂനിയറായ എസിപി അങ്കിത് അശോകന്‍ സ്വന്തം താത്പര്യപ്രകാരം ഇങ്ങനെയൊരു വിവാദത്തില്‍ ഇടപെടുമെന്ന് നിങ്ങള്‍ ഇന്നും കരുതുന്നുണ്ടോ നിഷ്‌കളങ്കരേ എന്ന് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ എം.എല്‍.എ. ചോദിച്ചു.

തൃശൂരിലെ ചില ക്ഷേത്രം ഭാരവാഹികൾ ഒരു പ്രശ്നത്തിൽ സഹായം തേടി സുരേഷ്‌ ഗോപിയെ സമീപിച്ചിരുന്നു. വിഷയങ്ങൾ കേട്ട ശേഷം, അദ്ദേഹം മൊബൈൽ സ്പീക്കറിലിട്ട്‌ എഡിജിപി അജിത്ത്‌ കുമാറിനെ വിളിച്ചു. ഭവ്യതയോടെ കോൾ എടുത്ത എഡിജിപി വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത്‌ "അവന്മാരൊക്കെ കമ്മികളാണ് സാറേ' എന്നാണ്. ഇതോടെ സ്പീക്കർ ഓഫ്‌ ചെയ്ത സുരേഷ്‌ ഗോപി വിഷയത്തിൽ ഇടപെടാതെ അവരെ ഒഴിവാക്കിവിട്ടു. ഇയാളുടേത്‌ ഒരേ സമയം രണ്ട്‌ വള്ളത്തിൽ കാൽ ചവിട്ടിയുള്ള നിൽപ്പാണെന്ന് ഇത്‌ കേട്ട ആ നിമിഷം ബോധ്യപ്പെട്ടതാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.