വെറുപ്പിന്‍റെ ഫാക്റ്ററിയിൽ നിന്ന് സ്നേഹത്തിന്‍റെ കടയിലേക്കു പോകുന്നു: സന്ദീപ് വാര്യർ

സന്ദീപ് വാര്യർക്കെതിരേ ബിജെപി നടപടിയെടുത്തിട്ടുള്ളതാണെന്നും, അതിന്‍റെ കാരണം പൊതുസമൂഹത്തിനു മുന്നിൽ പറയാൻ കഴിയില്ലെന്നും പാർട്ടി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ
KPCC president K Sudhakaran receives Sandeep Warrier to Congress. Opposition Leader VD Satheesan also seen
സന്ദീപ് വാര്യരെ ഷോൾ അണിയിച്ച് സ്വീകരിക്കുന്ന കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമീപം.
Updated on

പാലക്കാട്: വെറുപ്പും വിദ്വേഷവും മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്റ്ററിയിൽ ഇത്രയും കാലം ജോലി ചെയ്തതിൽ ജാള്യതയുണ്ടെന്ന് സന്ദീപ് വാര്യർ. ഇനി സ്നേഹത്തിന്‍റെ കടയിൽ മെംബർഷിപ്പ് എടുക്കാനാണ് തന്‍റെ തീരുമാനമെന്നും ബിജെപി വിട്ട് കോൺഗ്രസ‌ിൽ ചേർന്നതിനെക്കുറിച്ച് സന്ദീപ് വാര്യർ വ്യക്തമാക്കി.

സിപിഎം - ബിജെപി ഒത്തുകളിയെ എതിർത്തതാണ് ബിജെപിയിൽ താൻ ചവിട്ടിമെതിക്കപ്പെടാൻ കാരണമായതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. അവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ജനാധിപത്യവിരുദ്ധമായ സംവിധാനമാണ് ബിജെപിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

KPCC president K Sudhakaran receives Sandeep Warrier to Congress. Opposition Leader VD Satheesan also seen
ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംഘവും കാരണമാണ് താൻ കോൺഗ്രസിലെത്തിയതെന്നും, ബലിദാനികളുടെ ചിത്രം വച്ച് വോട്ട് പിടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും സന്ദീപ്. സ്വയംസേവകർ ചോദ്യം ചെയ്യേണ്ടത് തന്നെയല്ല, ബിജെപി സംസ്ഥാന നേതൃത്വത്തെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബലിദാനികളെ വഞ്ചിക്കുകയാണ് സന്ദീപ് വാര്യർ ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ സന്ദീപിന് വലിയ കസേരകൾ കിട്ടട്ടെ എന്നും, അവിടെ അദ്ദേഹം നീണാൾ വാഴട്ടെ എന്നും സുരേന്ദ്രൻ 'ആശംസിച്ചു'.

K. Surendran
കെ. സുരേന്ദ്രൻ

സന്ദീപ് വാര്യർക്കെതിരേ ബിജെപി നടപടിയെടുത്തിട്ടുള്ളതാണ്. അതിന്‍റെ കാരണം പൊതുസമൂഹത്തിൽ പറയാൻ കഴിയില്ലെന്നും പറഞ്ഞ സുരേന്ദ്രൻ, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം അപ്രസക്തമായ തിരക്കഥയാണെന്നും പരിഹസിച്ചു

Trending

No stories found.

Latest News

No stories found.