നിയമനക്കോഴ: ഹരിദാസനെ പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം

ആരോഗ്യവകുപ്പിൽ മരുമകള്‍ക്ക് താത്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസന്‍റെ പരാതി
ഹരിദാസന്‍
ഹരിദാസന്‍
Updated on

തിരുവനന്തപുരം: നിയമനക്കോഴ കേസിൽ പരാതിക്കാരനായ ഹരിദാസിനെ നിലിവിൽ പ്രതിയാക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം. ഹരിദാസിനെ സാക്ഷിയാക്കി കേസ് മുന്നോട്ട് കൊണ്ടു പോവാമെന്നാണ് നിയമോപദേശം. അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിൽ തെളിവുകൾ വരുന്ന മുറയ്ക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസിൽ അഴിമതി നിരോധന വകുപ്പ് നിലനിൽക്കില്ലെന്നും നിയമോപദേശം ലഭിച്ചു.

ആരോഗ്യവകുപ്പിൽ മരുമകള്‍ക്ക് താൽക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്‍റെ പരാതി. എന്നാൽ കന്‍റോൺമെന്‍റ് പൊലീസിന്‍റെ അന്വേഷണത്തിൽ ഹരിദാസന്‍റെ പരാതി വ്യാജമാണെന്നും ഹരിദാസന്‍റെ സുഹൃത്തും മുൻ എഐഎസ്എഫ് നേതാവുമായ ബാസിത് ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു.

ഹരിദാസനിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് താനാണെന്ന് മുൻ എഐഎസ്എഫ് നേതാവ് ബാസിത് കഴിഞ്ഞ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പിഎക്ക് കൊടുക്കാനെന്നെ പേരിലാണ് പണം തട്ടിയെടുത്തതെന്നും കന്‍റോൺമെന്‍റ് പൊലീസിനോടാണ് ബാസിത് സമ്മതിച്ചത്. അപ്പോഴും മന്ത്രിയുടെ പിഎയുടെ പേര് ഉന്നയിക്കാൻ ഹരിദാസിനെ ബാസിത്ത് നിർബന്ധിച്ചത് എന്തിനാണെന്ന് വ്യക്തതയില്ല.

Trending

No stories found.

Latest News

No stories found.