തൃശൂർ: മലക്കപ്പാറ പൊലീസ് സ്റ്റേഷനു സമീപം പുലിക്കൂട്ടം. ബുധനാഴ്ച രാത്രി 11.30 യോടെ പുലിക്കൂട്ടം നടന്നു നീങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞു.
തേയിലത്തോട്ടത്തിനു സമീപമുള്ള സ്റ്റേഷന് പിൻവശത്തുകൂടി ഒന്നിനു പിന്നിൽ ഒന്നായി കടന്നുപോകുന്ന ദൃശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇതോടെ പ്രദേശവാസികളൊന്നടങ്കം ആശങ്കയിലാണ്.