കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലി

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടിവെച്ചു പിടികൂടാനാണ് തീരുമാനം
 കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലി
Updated on

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്ക്ക് സമീപം ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തി. പുലിയുടെ കാലിന്‍റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പരുക്കുകളുണ്ടെന്നാണ് സൂചന.

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടിവെച്ചു പിടികൂടാനാണ് തീരുമാനം. പുലിക്ക് അഞ്ചുവയസു പ്രായം തോന്നിക്കുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Trending

No stories found.

Latest News

No stories found.