വാഹനാപകടത്തില്‍ സഹോദരങ്ങൾ മരിച്ച സംഭവത്തില്‍ കെ.എം മാണി ജൂനിയറിന്‍റെ ലൈസന്‍സ് റദ്ദാക്കും

പൊലീസ് റിപോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുകയെന്ന് ഓഫീസർ ജയകൃഷ്ണൻ പറഞ്ഞു
വാഹനാപകടത്തില്‍ സഹോദരങ്ങൾ മരിച്ച സംഭവത്തില്‍ കെ.എം മാണി ജൂനിയറിന്‍റെ ലൈസന്‍സ് റദ്ദാക്കും
Updated on

കോട്ടയം: മണിമലയിൽ വാഹനാപകടത്തില്‍ സഹോദരങ്ങൾ മരിച്ച സംഭവത്തില്‍ ജോസ് കെ മാണി എം.പിയുടെ മകന്‍ കെ.എം മാണി ജൂനിയറിന്‍റെ ലൈസന്‍സ് റദ്ദാക്കും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം നടത്തി. പൊലീസ് റിപോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുകയെന്ന് ഓഫീസർ ജയകൃഷ്ണൻ പറഞ്ഞു.

ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ജോസ് കെ മാണിയുടെ മകന് ലൈസന്‍സ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മണിമല ബിഎസ്‌എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. ജൂനിയർ കെ.എം മാണി ഓടിച്ച ഇന്നോവ കാറിന് പിന്നിൽ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ ജിസ് ജോണ്‍ (35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്. ഇന്നോവ കാർ പൊടുന്നനെ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിന്നില്‍ ഇടിച്ച്‌ കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനം ഓടിച്ച വ്യക്തിയുമായുള്ള ഹിയറിങിന് ശേഷമേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്രമങ്ങൾ ഉണ്ടാകൂ.

Trending

No stories found.

Latest News

No stories found.