ലോക്‌സഭാ തെരഞ്ഞെടുപ്പ്: 86 പേരുടെ പത്രിക തള്ളി, നിലവിലുള്ളത് 204 സ്ഥാനാർഥികൾ

ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കോട്ടയത്ത്, കുറവ് ആലത്തൂരിൽ
election
election
Updated on

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ വിവിധ കാരണങ്ങളാൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർഥികളാണുള്ളത്. നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 290 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്. കൂടുതൽ സ്ഥാനാർഥികൾ കോട്ടയത്താണുള്ളത്. പ്രധാന മുന്നണി സ്ഥാനാർഥികളുടെ അപരന്മാരടക്കം 14 പേരാണ് കോട്ടയത്ത് പത്രിക സമർപ്പിച്ചിരിക്കുന്നത്. അഞ്ച് പേർ മാത്രം മത്സരിക്കുന്ന ആലത്തൂരാണ് സ്ഥാനാർഥികളിൽ കുറവ്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.

നിലവിലെ കണക്ക് പ്രകാരം തിരുവനന്തപുരം മണ്ഡലത്തിൽ 13 സ്ഥാനാർഥികളാണുള്ളത്. ഒമ്പത് പേരുടെ പത്രിക തള്ളി. ആറ്റിങ്ങൽ ഏഴ്( പത്രിക തള്ളിയത് ഏഴ്), കൊല്ലം 12(മൂന്ന്), പത്തനംതിട്ട എട്ട് (രണ്ട് ), മാവേലിക്കര 10(നാല് ), ആലപ്പുഴ 11(മൂന്ന് ), കോട്ടയം 14(മൂന്ന് ), ഇടുക്കി 8(നാല് ), എറണാകുളം 10(നാല് ), ചാലക്കുടി 12(ഒന്ന്), തൃശൂർ 10(അഞ്ച്), ആലത്തൂർ 5(മൂന്ന്), പാലക്കാട് 11(അഞ്ച്), പൊന്നാനി എട്ട് (12), മലപ്പുറം 10(നാല്), വയനാട് 10(രണ്ട്), കോഴിക്കോട് 13(രണ്ട് ), വടകര 11(മൂന്ന്), കണ്ണൂർ 12(ആറ്), കാസർഗോഡ് ഒമ്പത്(നാല്).

അന്തിമ വോട്ടർ പട്ടികയായി

2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി.പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068. മലപ്പുറമാണ് കൂടുതൽ വോട്ടർമാരുള്ള ജില്ല. (33,93,884), കുറവ് വയനാട് (6,35,930).

ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ വിവരം: തിരുവനന്തപുരം- 14,30,531, ആറ്റിങ്ങൽ- 13,96,807, കൊല്ലം- 13,26,648, പത്തനംതിട്ട-14,29,700, മാവേലിക്കര-13,31,880, ആലപ്പുഴ-14,00,083, കോട്ടയം-12,54,823, ഇടുക്കി-12,50,157, എറണാകുളം-13,24,047, ചാലക്കുടി-13,10,529, തൃശൂർ-14,83,055, ആലത്തൂർ-13,37,496, പാലക്കാട്-13,98,143 പൊന്നാനി-14,70,804 മലപ്പുറം-14,79,921 കോഴിക്കോട്-14,29,631 വയനാട്-14,62,423, വടകര-14,21,883, കണ്ണൂർ-13,58,368, കാസർഗോഡ്-14,52,230.

Trending

No stories found.

Latest News

No stories found.