രണ്ടില വാടിത്തളർന്നുവെന്ന് ജോസഫ് ഗ്രൂപ്പ്

ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസിന് കോട്ടയത്ത് മികച്ച വിജയം ലഭിച്ചത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഉജ്വലമായ പ്രവർത്തനം കൊണ്ടാണ്
അപു ജോൺ ജോസഫ്
അപു ജോൺ ജോസഫ്
Updated on

#ബിനീഷ് മള്ളൂശേരി

കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം കണ്ടത് രണ്ട് കേരള കോൺഗ്രസ് സ്ഥാനാർഥികൾ മാറ്റുരച്ച അങ്കമാണ്. അതിൽ ബ്രായ്ക്കറ്റില്ലാതെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ് ജയിച്ചു. ബ്രാക്കറ്റ് ഉള്ളയാൾ തോറ്റു. രണ്ടില വാടി തളർന്നിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര്യ സമിതി അംഗവും പി.ജെ ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫ്.

ആ ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കില്ലെന്നും കേരള കോൺഗ്രസ് ഓട്ടോറിക്ഷ പോലെ യുക്തമായ ചിഹ്നം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ശരിക്കും കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരായിരുന്നു ഈ മത്സരത്തിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ജന്മനാടായ കോട്ടയം മണ്ഡലം ജോസ് കെ മാണി വിഭാഗത്തിന് നഷ്ടപ്പെട്ടു. പ്രതീക്ഷിച്ച വോട്ടുകൾ ഒന്നും തന്നെ നേടാനായില്ലെന്നും ജോൺ ജോസഫ് പറഞ്ഞു.

പി.ജെ ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫിന്റെ വാക്കുകൾ

കേരള കോൺഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ജന്മനാടായ കോട്ടയം മണ്ഡലം ജോസ് കെ മാണി വിഭാഗത്തിന് നഷ്ടപ്പെട്ടു. പ്രതീക്ഷിച്ച വോട്ടുകൾ ഒന്നും തന്നെ നേടാനായില്ല. പാലായിൽ യുഡിഎഫ് സ്ഥാനാർഥിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരള കോൺഗ്രസ് എം സിറ്റിങ് എംഎൽഎയുള്ള ചങ്ങനാശേരിയിലെ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷിനെ വിജയത്തിലേക്ക് നയിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും യുഡിഎഫിനാണ് മേൽകൈ.

രണ്ടില വാടി തളർന്നിരിക്കുന്നു. ആ ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കില്ല. കേരള കോൺഗ്രസ് ഓട്ടോറിക്ഷ പോലെ യുക്തമായ ചിഹ്നം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പരിഹസിച്ചു. പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിലേക്ക് ഇതര കേരള കോൺഗ്രസുകളിൽ നിന്നും പ്രവർത്തകരും നേതാക്കളും ഒഴുകി തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അത് വർധിക്കും. രാജ്യത്തിൻറെ ഭാവിക്ക് യുഡിഎഫും ഇന്ത്യ ബ്ലോക്കും ശക്തിപ്പെടണം. ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസിന് കോട്ടയത്ത് മികച്ച വിജയം ലഭിച്ചത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഉജ്വലമായ പ്രവർത്തനം കൊണ്ടാണ്.

ജയിച്ച സ്ഥാനാർഥിയും ഇദ്ദേഹവും പറയുന്നു ഇത് യുഡിഎഫിന്റെ വിജയമാണ്. കഥയിൽ ചോദ്യമില്ല എന്നും തോൽവി ജയത്തിൻ്റെ മുന്നോടിയാണെന്നുമുള്ള രീതീയിൽ പക്ഷങ്ങൾ തിരിഞ്ഞുള്ള കേ- കോ കഥകൾ ഇനിയും വരും. എന്തായാലും കാത്തിരുന്നു കാണാം കേരള കോൺഗ്രസുകൾ തമ്മിലുള്ള യുദ്ധം.

Trending

No stories found.

Latest News

No stories found.