യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി, ലീഗിന് മൂന്നാം സീറ്റില്ല; മാർച്ച് ആദ്യം സ്ഥാനാർഥി പ്രഖ്യാപനം

രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടാനുള്ള ഫോര്‍മുല ലീഗ് അംഗീകരിച്ചു
VD Satheesan | PK Kunhalikutty
VD Satheesan | PK Kunhalikuttyfile
Updated on

തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. മലപ്പുറം, പൊന്നാനി സീറ്റുകൾ ലീഗിന്. മൂന്നു സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ചതായും വരുന്ന രാജ്യസഭ സീറ്റ് ലീഗിന് നൽകും, അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് ഫോർമുലയെന്നും സതീശൻ വ്യക്തമാക്കി.

രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടാനുള്ള ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോൺഗ്രസ് സീറ്റ് ചർച്ചകൾ ഉടൻ തീരുമെന്നും നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാർച്ച് ആദ്യ ആഴ്ച കോൺഗ്രസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവും.

Trending

No stories found.

Latest News

No stories found.