സൂപ്പർ ക്ലാസ് ബസുകളെ ഓവർടേക്ക് ചെയ്യരുത്; മിന്നലിന് സൈഡ് നൽകണം: ഉത്തരവിറക്കി കെഎസ്ആർടിസി

ഉയർന്ന ശ്രേണിയിലുള്ള ഏത് തരം സർവീസുകൾ ആവശ്യപ്പെട്ടാലും സൗകര്യം നൽകണം.
low fare buses should not overtake higher fare buses ksrtc strict order
മിന്നലിന് സൈഡ് നൽകണം: കെഎസ്ആർടിസി
Updated on

തിരുവനന്തപുരം: മിന്നൽ സർവീസ് ഉൾപ്പടെയുള്ള സൂപ്പർ ക്ലാസ് ബസുകളെ ഓവർടേക്ക് ചെയ്യരുതെന്ന ഉത്തരവിറക്കി കെഎസ്ആർടിസി. സുരക്ഷിതമായും കൃത്യസമയത്തും നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനായാണ് ഉയർന്ന ശ്രേണിയിൽപ്പെട്ട ബസുകളെ കൂടിയ ടിക്കറ്റ് നിരക്ക് നൽകി യാത്രയ്ക്കായി പൊതുജനങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ ചില അവസരങ്ങളിലെങ്കിലും താഴ്ന്ന ശ്രേണിയിൽ പെട്ട ബസുകൾ മിന്നൽ അടക്കമുള്ള ഉയർന്ന ശ്രേണിയിൽപ്പെട്ട ബസുകൾക്ക് സൈഡ് നൽകാതിരിക്കുന്നതായും മത്സരിച്ച് ഓവർടേക്ക് ചെയ്യുന്നതായും പരാതികൾ ഉണ്ടാകുന്നുണ്ട്.

കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി റണ്ണിങ് സമയം കുറഞ്ഞ ഉയർന്ന ശ്രേണിയിലുള്ള ബസുകൾക്ക് അതിന്‍റേതായ പരിഗണന നൽകണമെന്നും അനാവശ്യ മത്സരങ്ങളും യാത്രക്കാർക്ക് അസൗകര്യവും ഒഴിവാക്കുന്നതിനായി താഴ്ന്ന ശ്രേണിയിൽ പെട്ട ബസുകൾ മുകളിലോട്ടുള്ള ഉയർന്ന ശ്രേണിയിൽപ്പെട്ട ബസുകളെ യാതൊരു കാരണവശാലും ഓവർ ടേക്ക് ചെയ്യാൻ പാടുള്ളതല്ലെന്നും കോർപ്പറേഷൻ നിർദേശിക്കുന്നു.

ഉയർന്ന ശ്രേണിയിലുള്ള ഏത് തരം സർവീസുകൾ ആവശ്യപ്പെട്ടാലും താഴ്ന്ന ശ്രേണിയിൽ പെട്ട സർവീസുകൾ ഒതുക്കി ഇത്തരം സർവീസുകൾക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യം നൽകണം. എല്ലാ ഡ്രൈവർ, കണ്ടക്റ്റർ വിഭാഗം ജീവനക്കാരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതും പരാതികൾക്ക് ഇടവരാത്തവിധം ശ്രദ്ധാപൂർവം അപകടരഹിതമായി ഡ്രൈവിങ് നടത്താൻ ശ്രദ്ധിക്കണമെന്നും നിർദേശത്തിലുണ്ട്.

Trending

No stories found.

Latest News

No stories found.