ന്യൂനമര്‍ദം: 4 ദിവസം ഒറ്റപ്പെട്ട് മഴയ്ക്കു സാധ്യത; യെലോ അലർട്ട്

മത്സ്യബന്ധനത്തിന് വിലക്ക്
Low pressure: rain for next 4 days kerala
ന്യൂനമര്‍ദം: 4 ദിവസം ഒറ്റപ്പെട്ട് മഴയ്ക്കു സാധ്യത; യെലോ അലർട്ട്Representative image
Updated on

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (nov 25) തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദമായി ശക്തിയാര്‍ജിച്ച ശേഷം തമിഴ്‌നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ സ്വകാര്യ ഏജന്‍സികളുടെ പ്രവചനം.

എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തമിഴ്‌നാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 4 ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.