അതിക്രമിച്ച് കയറി കവർച്ച: ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ മറുനാടന്‍ മലയാളി റിപ്പോർട്ടർക്കെതിരെ കേസ്

ലുലു ഗ്രൂപ്പിന്‍റെ പുഴയ്ക്കലിലുള്ള ഭൂമിയിൽ അതിക്രമിച്ചു കയറി പമ്പ് സെറ്റ് മോഷ്ടിച്ചെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് നടപടി.
Yusuf Ali
Yusuf Ali
Updated on

തൃശൂർ: തൃശൂരിലെ ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ മറുനാടന്‍ മലയാളി ഓൺലൈന്‍ ചാനൽ റിപ്പോർട്ടർക്കെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി റിപ്പോർട്ടർ ആർ. പീയുഷിനെതിരെയാണ് അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് തൃശൂർ വെസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലുലു ഗ്രൂപ്പിന്‍റെ പുഴയ്ക്കലിലുള്ള ഭൂമിയിൽ അതിക്രമിച്ചു കയറി പമ്പു സെറ്റ് കവർന്നെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് നടപടി. 8 മാസം മുന്‍പ് നടന്നു എന്നാരോപിക്കപ്പെടുന്ന സംഭവത്തിൽ ഇപ്പോഴാണ് പൊലീസ് കേസെടുത്തത്.

എന്നാൽ‌ അനധികൃത ഭൂമി നികത്തിയെന്ന വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും കവർച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പീയുഷ് പറയുന്നു.

Trending

No stories found.

Latest News

No stories found.