പാലക്കാട്: വയനാട് ദുരന്തബാധിതർക്ക് ധനസഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ്. പ്രധാന മന്ത്രി കേരളത്തെ വഞ്ചിച്ചുവെന്നും വയനാട് സന്ദർശനം നടത്തിയത് മൃതശരീരം കണ്ട് ആസ്വദിക്കാനാണെന്നും സ്വരാജ് പറഞ്ഞു.
മനസാക്ഷിയില്ലാത്ത പ്രധാനമന്ത്രി മനുഷ‍്യനെന്ന പദത്തിന് അർഹനല്ലെന്നും, കേരളത്തിനെതിരെ കേന്ദ്രം അപ്രഖ‍്യാപിത യുദ്ധം നടത്തുന്നുവെന്നും അതിൽ ഒന്നാണ് വയനാട് കണ്ടതെന്നും സ്വരാജ് കൂട്ടിചേർത്തു. വിഷയത്തിൽ മാധ‍്യമങ്ങൾ കേന്ദ്ര സർക്കാരിനെ വിമർശിച്ചത് സ്വാഗതം ചെയ്യുന്നതായും കേന്ദ്ര നിലപാടിനെതിരെ സംസ്ഥാന സർക്കാർ ഡൽഹിയിൽ സമരം നടത്തിയപ്പോൾ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നുവെന്നും സ്വരാജ് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്ന ഡോ പി. സരിന് വേണ്ടി തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.