'അർജുനായുള്ള തെരച്ചിൽ പൂർണമായും ഉപേക്ഷിച്ചു, ഡ്രഡ്ജർ എത്തിക്കുന്നത് ദൗത്യം നിർത്താൻ', എം. വിജിൻ എംഎൽഎ

''ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗമായ ഒരു സംവിധാനവും വെള്ളത്തിലോ കരയിലോ ഇല്ല''
m vijin mla on ankola shirur landslide arjun rescue operation
എം. വിജിൻ എംഎൽഎ| ഷിരൂരിൽ നിന്നുള്ള ദൃശ്യങ്ങൾ
Updated on

ഷിരൂർ: അങ്കോലയിൽ അർജുനായുള്ള തെരച്ചിൽ പൂർണമായും ഉപേഷിച്ചെന്ന് എം. വിജിൻ എംഎൽഎ. തൃശൂരിൽ നിന്നും ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കം രക്ഷാ ദൗത്യം നിർത്താൻ വേണ്ടിയായിരുന്നു. ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയിൽ കാണാനില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.

ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗമായ ഒരു സംവിധാനവും വെള്ളത്തിലോ കരയിലോ ഇല്ല. ഗംഗാവലിയിൽ ഒഴുക്ക് കുറയുന്നതുവരെ തുടരണമെന്ന് നാവിക സേനയോട് കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻഡിആർഎഫിന്‍റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി. അർജുനുവേണ്ടി തെരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോൾ ഷിരൂരിൽ നടക്കുന്നില്ല. ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികളാണ് സ്ഥലത്ത് പുരോഗമിക്കുന്നത്- എംഎൽഎ പറഞ്ഞു.

സാഹചര്യം അനുകൂലമായ ശേഷം രക്ഷാദൗത്യം പുനരാരംഭിക്കുമെന്നായിരുന്നു ഞായറാഴ്ച കർണാടക സർക്കാർ അറിയിച്ചിരുന്നത്. ദൗത്യം അവസാനിപ്പിക്കരുതെന്നെന്ന് കേരളം ഇന്നലെ തന്നെ കർണാടകയോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.