ഐഡി കാർഡ് നിർബന്ധമാക്കും, 6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതി; നിയന്ത്രണങ്ങൾ കടുപ്പിച്ച് മ​ഹാരാജാസ്

പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതിയില്ലാതെ വിദ്യാർഥികൾക്ക് ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരാനാവില്ല
ഐഡി കാർഡ് നിർബന്ധമാക്കും, 6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതി; നിയന്ത്രണങ്ങൾ കടുപ്പിച്ച് മ​ഹാരാജാസ്
Updated on

കൊച്ചി: മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അധികൃതർ. വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോടെ വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതിയില്ലാതെ വിദ്യാർഥികൾക്ക് ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരാനാവില്ല.

വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കും കൂടാതെ സെക്യൂരിറ്റി സംവിധാനം കർശനമാക്കാനും തീരുമാനമായി. അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ​ഗ്രൂപ്പ് ഉണ്ടാക്കാനും പിടിഎ ജനറൽ ബോഡി യോ​ഗത്തിൽ തീരുമാനമായി.

കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായി ബുധനാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഈ യോ​ഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.

Trending

No stories found.

Latest News

No stories found.