മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷനാവും; സി. രഘുനാഥൻ ദേശീയ കൗൺസിലിലേക്കും

കോൺഗ്രസിന്‍റെ മുതിർന്ന നേതാവായിരുന്ന സി. രാഘുനാഥും മേജർ രവിയും അടുത്തിടെയാണ് ഡൽഹിയിലെത്തി ബിജെപിയിൽ ചേർന്നത്
Major Ravi |C Raghunath
Major Ravi |C Raghunath
Updated on

തിരുവനന്തപുരം: നടനും സംവിധായകനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം ചെയ്തു. കോൺഗ്രസിന്‍റെ മുതിർന്ന നേതാവായിരുന്ന സി. രാഘുനാഥും മേജർ രവിയും അടുത്തിടെയാണ് ഡൽഹിയിലെത്തി ബിജെപിയിൽ ചേർന്നത്.

കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മേജർ രവി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. രാജ്യ സുരക്ഷ, രാഷ്ട്രീയം എന്നീ വിശയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മേജർ രവി സജീവമായിരുന്നു.

കോൺഗ്രസിലെ മുതിർന്ന നേതാവായിരുന്ന സി. രഘുനാഥൻ ഈ മാസം ആദ്യമാണ് കോൺഗ്രസ് വിടുന്ന കാര്യം ഫെയ്സ് ബുക്കിലൂടെ ഔദ്യോഗികമായി വ്യക്തമാവുന്നത്. കോൺഗ്രസിനെ നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു രഘുനാഥിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സുധാകരന്‍റെ അടുത്ത അനുയായിരുന്ന രഘുനാഥൻ 5 പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ജീവിതം അവസാനിപ്പിച്ചാണ് ബിജെപിയിലേക്കെത്തിയത്.

Trending

No stories found.

Latest News

No stories found.