കൃഷ്ണഗിരി: ബംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് സംഭവം. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് കുത്തേറ്റു മരിച്ചത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയിൽ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.