വന്യമൃഗ ശല്യം; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി
Mamlakandam
wildlife disturbance
മാമലക്കണ്ടത്ത് വന്യമൃഗ ശല്യം; ശാശ്വത പരിഹാരം തേടി യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി
Updated on

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി . ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി . വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സോളമൻ എന്നയാളാണ് ദേഹത്ത് പെട്രോളൊഴിച്ചത്. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ സോളമന്‍റെ വീട് തകർന്നിരുന്നു.

നിലവിൽ തനിക്ക് താമസിക്കാൻ വീടില്ലെന്നും വനംസംരക്ഷണസമതി കെട്ടിടം തനിക്ക് താമസിയ്ക്കാൻ വേണമെന്നുമാണ് സോളമന്‍റെ ആവശ്യം.

നിലവിൽ‌ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ ഉപയോഗിച്ചുവരുന്ന കെട്ടിടമാണ് ഇത്. യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പ്രദേശവാസികൾ. ഫയർഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി.നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശം കൂടിയാണ് മാമലക്കണ്ടം.

Trending

No stories found.

Latest News

No stories found.