വയനാടിന് കൈത്താങ്ങായി മമ്മൂട്ടി; കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും വയനാട്ടിലെത്തും

വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു.
വയനാടിന് കൈത്താങ്ങായി മമ്മൂട്ടി; കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും വയനാട്ടിലെത്തും
വയനാടിന് കൈത്താങ്ങായി മമ്മൂട്ടി; കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും വയനാട്ടിലെത്തും
Updated on

വയനാട്: ദുരന്തഭൂമിയിൽ കൈത്താങ്ങായി മമ്മൂട്ടിയും. മമ്മൂട്ടി നേതൃത്വം നൽകുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിഹിന്‍റെ സി.പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായ് വയനാട്ടിലേക്ക് പുറപ്പെടുന്നത്. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, ആവശ്യമായ പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.

വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം നമുക്ക് ഏറെ ദുഃഖകരമായ ഒന്നാണ്. എത്ര വലിയ ദുരന്ത ആയാലും വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു.

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ കരുതലായി മാറണമെന്നും അതോടൊപ്പം കൂട്ടിച്ചേർത്തു. വയനാടിന്‍റെ ഈ അവസ്ഥയെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി നമ്മൾ ഒത്തുചേർന്നു പ്രവർത്തിക്കുമെന്നും സി.പി ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ് അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.