തൃശൂര്‍ : തൃശൂർ റെയിൽവെ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി സേവിയർ വർഗീസാാണ് ആർപിഎഫിന്‍റെ പിടിയിലായത്.
ബെംഗളൂരുവിൽ നിന്നും തൃശൂരിൽ എത്തിയതാണ് ഇദ്ദേഹം. ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്നാണ് യുവാവ് നൽകിയ മൊഴി.