ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതു കണ്ട് നീന്താൻ എടുത്തുചാടി; യുവാവ് അറസ്റ്റിൽ

മുന്നറിയിപ്പുകള്‍ അവഗണിച്ച് പുഴയില്‍ ചാടിയതിനാണ് പൊലീസ് കേസ് എടുത്തത്
man who jumped from the bridge into the overflowing bharatapuzha was arrested
ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതു കണ്ട് നീന്താനായി പുഴയിലേക്ക് എടുത്തുചാടിയ യുവാവ് അറസ്റ്റിൽ
Updated on

തൃശൂർ: നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്ക് പാലത്തിൽ നിന്നും എടുത്തു ചാടിയ യുവാവ് അറസ്റ്റിൽ. മായന്നൂർ പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) ഒറ്റപ്പാലം പൊലീസ് അറസ്റ്റു ചെയ്തത്.

മുന്നറിയിപ്പുകള്‍ അവഗണിച്ച് പുഴയില്‍ ചാടിയതിനാണ് പൊലീസ് കേസ് എടുത്തത്. നീന്തൽ വിദഗ്ധനാണ് രവി. ജലാശയങ്ങളിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് രവി പൊലീസിനെയും അഗ്നിരക്ഷാ സേനയേയും സഹായിക്കാറുണ്ട്.

ബുധനാഴ്ച വൈകിട്ടു നാലോടെ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ രവി പാലത്തിന്‍റെ മധ്യഭാഗത്തുനിന്നു പുഴയിലേക്കു ചാടുകയായിരുന്നു. കൗതുകത്തിനായിരുന്നു ചാട്ടമെങ്കിലും കൂടെയുണ്ടായിരുന്നവര്‍ പോലും പകച്ചു. കുത്തൊഴുക്കുള്ള പുഴയില്‍ മായന്നൂര്‍ കടവുവരെ നീന്തി തീരമണഞ്ഞു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പുഴ നിറഞ്ഞൊഴുകുന്നതുകണ്ട് ആവേശത്തിന് എടുത്തു ചാടിയതാണെന്ന് രവി പൊലീസിന് മൊഴി നൽകി.

Trending

No stories found.

Latest News

No stories found.