വിശ്വാസികൾക്ക് പുണ്യമേകി മണർകാട് പള്ളിയിൽ നട തുറന്നു

ശുശ്രൂഷയിൽ പങ്കാളികളാകാൻ ആയിരക്കണക്കിന് വിശ്വാസികൾ മണർകാട് പള്ളിയിലേക്ക് എത്തി.
manarcadu church
വിശ്വാസികൾക്ക് പുണ്യമേകി മണർകാട് പള്ളിയിൽ നട തുറന്നു
Updated on

കോട്ടയം: മണർകാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായി. ശനിയാഴ്ച 11.30ന് ഉച്ചനമസ്‌കാരത്തെ തുടർന്ന് സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തിമോത്തിയോസ്, കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു നടതുറക്കൽ ശുശ്രൂഷ നടന്നത്.

കത്തീഡ്രലിന്‍റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ.

ശുശ്രൂഷയിൽ പങ്കാളികളാകാൻ ആയിരക്കണക്കിന് വിശ്വാസികൾ മണർകാട് പള്ളിയിലേക്ക് എത്തി. സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14ന് വൈകിട്ട് 5ന് സന്ധ്യാ പ്രാർഥനയോടെ നടയടയ്ക്കും.

Trending

No stories found.

Latest News

No stories found.