ഷൂട്ടിങ്ങിനിടെ അപകടം; മഞ്ജു വാര്യർക്ക് 5.75 കോടി രൂപയുടെ വക്കീൽ നോട്ടീസയച്ച് നടി

ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണം
Manju Warrier gets legal notice for Rs 5.75 crore
manju warrierfile
Updated on

കൊച്ചി: നടിയും നിർമാതാവുമായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. നടി ശീതൾ തമ്പിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജു വാര്യര്‍ക്കും നിര്‍മ്മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയുമാണ് അസി. ഡയറക്ടര്‍ കൂടിയായ ശീതള്‍ തമ്പി നോട്ടീസ് അയച്ചിരിക്കുന്നത്.

ചിത്രീകരിക്കുന്നതിനിടെ കാലിന് ഗുരുതര പരുക്കേറ്റേന്നും ഷൂട്ടിങ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ആരോപിച്ചാണ് വക്കീൽ നോട്ടീസ്. 5.75 കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. വെള്ളിയാഴ്ച റിലീസ് ആവുന്ന 'ഫുട്ടേജ്' സിനിമയുടെ നിര്‍മാതാവ് കൂടിയാണ് മഞ്ജു.

ഫുട്ടെജിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചിമ്മിനി വനമേഖലയിലായിരുന്നു ശീതള്‍ തമ്പി അഭിനയിച്ചത്. മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ തനിക്ക് പരുക്കുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചെലവായി. പക്ഷേ നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി ആകെ 1.8 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

Trending

No stories found.

Latest News

No stories found.