വയനാട് പേര്യയില്‍ മാവോയിസ്റ്റ് - തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍; 2 പേര്‍ പിടിയില്‍

വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ ശക്തമായ പൊലീസ് നിരീക്ഷണം
പിടിയിലായ ചന്ദ്രു, ഉണ്ണി
പിടിയിലായ ചന്ദ്രു, ഉണ്ണി
Updated on

മാനന്തവാടി: വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകള്‍ പിടിയിൽ. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. സുന്ദരി, ലത എന്നിവർ രക്ഷപ്പെട്ടു. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

ഇന്നലെ രാത്രി 7 മണിയോടെയാണ് 3 സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്‍റെ വീട്ടിലെത്തിയത്. വീട്ടില്‍ മൊബൈല്‍ ഫോണുകളും, ലാപ് ടോപ്പും ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞത്.

തുടർന്ന് രാത്രി 10.30 യോടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. അരമണിക്കൂറോളം വെടിവെപ്പുണ്ടായതാും 2 എ.കെ. 47 തോക്കുകളും ഒരു എസ്.എല്‍.ആറും പിടിച്ചെടുത്തതായും വിവരമുണ്ട്. മാവോവാദികളെ പിടികൂടാന്‍ പ്രദേശത്ത് സംയുക്ത ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

Trending

No stories found.

Latest News

No stories found.