സാധനങ്ങൾ വില കുറച്ചു നൽകുന്നു; ട്വന്‍റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിച്ചു

ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പ്രവർത്തിപ്പിക്കാമെങ്കിലും സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതു ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ നിർത്തിവയ്ക്കാനായിരുന്നു കമ്മിഷന്‍റെ നിർദേശം
സാധനങ്ങൾ വില കുറച്ചു നൽകുന്നു; ട്വന്‍റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിച്ചു
Updated on

കൊച്ചി: തെരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യസാധനങ്ങൾ വില കുറച്ചു നൽകുന്നു എന്നു ചൂണ്ടിക്കാട്ടി ട്വന്‍റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അഡീ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പ്രവർത്തിപ്പിക്കാമെങ്കിലും സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതു ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ നിർത്തിവയ്ക്കാനായിരുന്നു കമ്മിഷന്‍റെ നിർദേശം. അതേസമയം, കുന്നത്തുനാട്ടിലെ ജനങ്ങൾക്കു പിണറായി വിജയൻ സർക്കാരിന്‍റെ വിഷുക്കൈനീട്ടമാണു മാർക്കറ്റ് പൂട്ടിച്ചതിലൂടെ നടന്നിരിക്കുന്നതെന്നു ട്വിന്‍റി20 പാർട്ടി ചീഫ് കോഓർഡിനേറ്റർ സാബു എം.ജോക്കബ് പ്രതികരിച്ചു. സിപിഎം പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്നാണ് 50 ശതമാനം വിലക്കുറവിൽ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്‍റെ പ്രവർത്തനം നിലച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Trending

No stories found.

Latest News

No stories found.