തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി 'കൺവിൻസിങ് സ്റ്റാർ' എന്നാണ് ഫെയ്സ് ബുക്കിലൂടെ പരിഹാസം. മുഖ്യമന്ത്രി കെ. രാധാകൃഷ്ണനും പ്രധാനമന്ത്രി മന്ത്രിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണയുടെ ഫോട്ടോയും പങ്കുവെച്ചാണ് പോസ്റ്റ്.
''നിങ്ങൾ ഡൽഹിയിൽ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം''- എന്ന അടിക്കുറുപ്പോടെയാണ് രാധാകൃഷ്ണനൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കവച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന്റെ അടിക്കുറിപ്പായി ''നിങ്ങൾ ഇഡിയെ കൈകാര്യം ചെയ്യ്, ഞാൻ പോയി തൃശൂർ ശരിയാക്കിയിട്ട് വരാം'' എന്നും കുറിച്ചിരിക്കുന്നു.