പാലക്കാട് വാഹനപരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി; 3 പേർ അറസ്റ്റിൽ

5.850 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്.
MDMA seized during vehicle inspection in Palakkad; 3 people were arrested
പാലക്കാട് വാഹനപരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി; 3 പേർ അറസ്റ്റിൽ
Updated on

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി 3 പേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. 5.850 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. നാട്ടുകൽ പാലോട് സ്വദേശികളായ കളംപറമ്പിൽ മുഹമ്മദ് അജ്നാസ് (21), പുത്തനങ്ങാടി നിഷാദ്(31), പാറക്കലിൽ ഷിഹാബുദ്ദീൻ (34) എന്നിവരെയാണ് സിഐ എ. ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ചൊവാഴ്ച രാത്രി 10 മണിയോടെ മുറിയങ്കണ്ണി ചീരത്തടത്തുവെച്ചാണ് സംഭവം. മുറിയങ്കണ്ണി-ചാമപ്പറമ്പ് റോഡരികിൽ സംശയാസ്പദമായ സാഹചര‍്യത്തിൽ കാർ നിർത്തിയിട്ടതിനെ തുടർന്ന് ഇവരെ പൊലീസ് ചോദ‍്യം ചെയ്തിരുന്നു.

തുടർന്നുള്ള ചോദ‍്യം ചെയ്യലിൽ പരസ്പരബന്ധമില്ലാത്ത കാര‍്യങ്ങൾ സംസാരിച്ചതിനെ തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. എക്സൈസ് ഉദ‍്യോഗസ്ഥരെ എത്തിച്ച് ദേഹപരിശോധന നടത്തി. തുടർന്ന് മൂവരെയും സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു.

Trending

No stories found.

Latest News

No stories found.