ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ; അജിത് കുമാറിനെതിരായ നടപടിയിൽ തീരുമാനം ഉടൻ

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സർക്കാറിന് സമർപ്പിച്ചിരുന്നു
meeting at Cliff House
എഡിജിപി എം.ആർ. അജിത് കുമാർFile
Updated on

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് വിവരം. അതിന്‍റെ ഭാഗമായി പി. ശശിയും സി.എം. രവീന്ദ്രനും ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സർക്കാറിന് സമർപ്പിച്ചിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡിജിപിയുടെ കണ്ടെത്തല്‍. എടവണ്ണ റിദാന്‍ കൊലപാതക കേസിലെയും,മാമി തിരോധാന കേസിലും അജിത്കുമാറിന് പങ്കില്ല. പക്ഷേ ഈ രണ്ടു കേസുകളിലും പൊലീസ് വീഴ്ച്ച പരിശോധിക്കാന്‍ വിശദ അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Trending

No stories found.

Latest News

No stories found.